മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.35 അടിയായി ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. ജല നിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീര വാസികളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഡാമിലെ നീരൊഴുക്കിന്റെ ശക്തി കുറവാണ്. നേരിയ തോതിലാണ് ജലനിരപ്പ് ഉയരുന്നത്.