പാമ്പ് കടിയേറ്റ് യുവതി മരിച്ചു. ഇടുക്കി ജില്ലയിലെ രാജാക്കാട് താമസിക്കുന്ന യുവതിക്ക് ആണ് പാമ്പ് കടിയേറ്റത്. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍ മിനി ദമ്പതികളുടെ മകള്‍ അനുവാണ്(25) ആണ് മരിച്ചത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിന് സമീപമുള്ള കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് യുവതിക്ക് പാമ്പുകടിയേറ്റത്.
പാമ്പ് കടിയേറ്റപ്പോള്‍ തന്നെ യുവതിയെ സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു.