ചെറുതോണി: അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം പി യുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടടങ്ങിയ വികസന രേഖ പ്രകാശനം ചെയ്തു. നാടുണരുന്നു നമ്മളിലൊരാള്‍ ജനപ്രതിനിധിയായപ്പോള്‍ എന്ന പേരില്‍ തയ്യാറാക്കിയരേഖയുടെ പ്രകാശനം വെദ്യുതി മന്ത്രി എംഎംമണി നിര്‍വ്വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിന് രേഖയുടെ കോപ്പി കൈമാറിക്കൊണ്ടാണ് മന്ത്രി പ്രകാശനം നടത്തിയത്. ചെറുതോണിയില്‍ ചേര്‍ന്ന പ്രകാശന സമ്മേളനത്തില്എല് ഡി എഫ് കണ്‍വീനര്‍ കെ കെ ശിവരാമന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ജോയ്സ് ജോര്‍ജ്ജ് എംപി സ്വാഗതം പറഞ്ഞു.
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും പട്ടയം ഭൂമി പ്രശ്നങ്ങള്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളിലെ നിലപാടുകള്‍ നാല് വര്‍ഷം കൊണ്ട് നടപ്പിലാക്കി കൊണ്ടിരിക്കുന്ന 4605കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതാണ് വികസന രേഖ. ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എംഎല് എ, ഇടുക്കി പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിഗോപി കോട്ടമുറിയ്ക്കല്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, രക്ഷാധികാരികളായ ആര്. മണിക്കുട്ടന്, മുഹമ്മദ് റഫീഖ് അല്‍ഖൗസരി, വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ പ്രസിഡന്റ് കെഎന്‍ ദിവാകരന്, എല്‍ ഡി എഫ് നേതാക്കളായറ്റി പി ജോസഫ്, അനില്‍ കൂവപ്ലാക്കല്‍, പി. എന്‍വിജയന്‍, സിവി വര്‍ഗ്ഗീസ്, നോബിള്‍ ജോസഫ്, സിഎം അസ്സീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.