മൂവാറ്റുപുഴ: യു.ഡി.എഫ്.സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് തിങ്കളാഴ്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30 ന് ആവോലി പഞ്ചായത്തിലെ പുളിക്കായത്ത് കടവിൽ നിന്നും ആരംഭിക്കുന്ന പര്യടന പരിപാടി വൈകിട്ട് 8ന് പായിപ്ര കവലയിൽ സമാപിക്കും. ആവോലി, മാറാടി വാളകം, പായിപ്ര വാളകം പഞ്ചായത്തുകളിലും, മൂവാറ്റുപുഴ നഗരസഭയിലെ വിവിധ ബൂത്തുകളിലാണ് ഒന്നാം ഘട്ട പര്യടനം. 12 ന് നിയോജക മണ്ഡലത്തിലെ ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞളൂർ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലും ഡീൻ പര്യടനം നടത്തും
മൂവാറ്റുപുഴയിൽ നടന്ന സഹകാരി സംഗമം യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ വിജയിപ്പിക്കുന്നതിന് മൂവാറ്റുപുഴയിൽ നടന്ന സഹകാരി സംഗമം തീരുമാനിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന ഇടത് ഗവൺമെന്റിന് എതിരെയുള്ള ശക്തമായ താക്കീതാക്കി തെരഞ്ഞെടുപ്പിനെ മാറ്റുന്നതിന് സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സംഗമം തീരുമാനിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി ചെയർമാൻ ജോയി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ. ജോണി നെല്ലൂർ, ഏ മുഹമ്മദ് ബഷീർ, കെ.എം.അബ്ദുൾ മജീദ്, കെ.എം.സലിം, പി.പി. എൽദോസ് ,പി.എസ് സലിംഹാജി, വിന്റ് സന്റ് ജോസഫ്, പി.വി.കൃഷ്ണൻ നായർ, ഉല്ലാസ് തോമസ്, എം.എം.മത്തായി, സാബു വാഴയിൽ, കെ.എ. സണ്ണി, സിബി സെബാസ്റ്റ്യൻ, എന്നിൻ പ്രസംഗിച്ചു.
ഡീൻ കുര്യാക്കോസിന്റ വിജയത്തിനായി തൊഴിലാളി കൺവൻഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ വിജയത്തിനായി തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രത്യേകം ഭവന സന്ദർശനങ്ങൾ നടത്തുന്നതിന് ട്രെയ്സ് യൂണിയൻ സമ്മേളനം തീരുമാനിച്ചു.മുൻ ഡി.സി.സി.പ്രസിഡന്റ് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു.പി.പി.എൽദോസ് ,പി.വി.കൃഷ്ണൻ നായർ, പി.എസ്.സലിംഹാജി, പി.എം.ഏലിയാസ്, ഒ.പി.ബേബി, ഹനീഫ രണ്ടാർ, വി.ആർ.പങ്കജാക്ഷൻ നായർ, ടി.പി.അലിയാർ സിന്ധു ബെന്നി, ബിജു പുളിക്കൽ, സാറാമ്മ ജോൺ, കെ.പി.ജോയി, കെ.എ. അബ്ദുൾ സലാം സി.എച്ച്.സൈനുദീൻ എന്നിവർ പ്രസംഗിച്ചു.