ഇടുക്കി: മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയിറങ്ങി. കന്നിമലൈ എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് ആനയെത്തിയത്. അര്‍ധരാത്രി ജനവാസമേഖലയിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തി.
കഴിഞ്ഞ ദിവസം ജനവാസകേന്ദ്രങ്ങളിലെത്തിയ പടയപ്പ റേഷൻകട തകര്‍ത്തിരുന്നു. തുടര്‍ച്ചയായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.ഇനിയും പടയപ്പ എത്തിയാല്‍ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. അതേസമയം, ആനയെ നിരീക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അറിയിച്ചത്.