ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. 10 സെന്റി മീറ്റര്‍ വീതം ആണ് തുറന്നത്.പന്നിയാര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രദേശത്തെ ശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത് കൊണ്ടാണ് ഷട്ടറുകള്‍ തുറന്നത് . ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 706. 50 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കുന്നത്.