ഇടുക്കി: ഉടുമ്ബന്‍ചോല എംല്‍എ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്ത സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എം എം മണി മാപ്പ് പറയണമെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി സമരം നടത്തട്ടെ. നെടുങ്കണ്ടത്തെ ഉദ്യോഗസ്ഥൻ വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചത്. ഇത് തുടര്‍ന്നാല്‍ ഇനിയും അധിക്ഷേപിക്കും. ഉദ്യോഗസ്ഥന്മാര് പണപ്പിരിവിന് തോന്ന്യാസം ചെയ്താല്‍ എതിര്‍ക്കാൻ തനിക്ക് ഒരു പേടിയുമില്ല. അവര്‍ രാഷ്ട്രീയം ആണ് കളിക്കുന്നത്. അവര്‍ ചെയ്യുന്ന തോന്നിയവാസത്തിന് പിണറായിയുടെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എംഎം മണി കൂട്ടിചേര്‍ത്തു.