ഇടുക്കി: കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യൂ. കാട്ടാന ആക്രമണം തുടര്‍ന്നാല്‍ അക്രമകാരികളായ കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്നും സിപി മാത്യൂ പറഞ്ഞു. കാട്ടാനയുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവര്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ട്. അവരെ കൊണ്ടുവന്ന് നിയമവിരുദ്ധമാണെങ്കിലും കാട്ടാനയെ വെടിവെക്കണമെന്നാണ് സിപി മാത്യൂ പറയുന്നത്. ആനയെ മാറ്റുന്നതില്‍ ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്നും സിപി മാത്യൂ പറഞ്ഞു.
സിപിയുടെ വാക്കുകള്‍
ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം നാളെ വരുമെന്ന് പറയുന്നു. തിരുനെറ്റിക്ക് വെടിവെക്കുന്ന സുഹൃത്തുക്കളുണ്ട് ഞങ്ങള്‍ക്ക് തമിഴ്നാട്ടിലും കര്‍ണാടകത്തിലും. ആവശ്യമില്ലാത്ത പണിയിലേക്ക് പോകരുത്. ആനയുടെ ബുദ്ധിമുട്ട് ഇനിയും ഉണ്ടായാല്‍ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കാന്‍, നിയമവിരുദ്ധമാണെങ്കില്‍ ആയിക്കോട്ടെ. മയക്കുവെടി വെക്കാനുള്ള ചര്‍ച്ചയല്ല ആവശ്യം.’ സി വി മാത്യൂ പറഞ്ഞു. ഇടുക്കിയില്‍ വന്യജീവി ആക്രമണം പതിവായ പശ്ചാത്തലത്തിലാണ് പ്രതികരണം.