കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ട കട്ടപ്പന മാർക്കറ്റ് വീണ്ടും തുറന്നു. കർശന നിയന്ത്രണങ്ങളോടെ മാർക്കറ്റ് തുറക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവർക്ക് കോവിഡ് കണ്ടെത്തിയതോടെയാണ് മാർക്കറ്റ് ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെന്റ് സോണാ ക്കിയത്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതോടെ മാർക്കറ്റ് വീണ്ടും തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച്ചയോ, ഞായറാഴ്ച്ചയോ മാർക്കറ്റ് തുറക്കാനാണ് നിർ ദേശം. അതേസമയം മാർക്കറ്റ് തുറന്നാലും വ്യാപാരികളും ഇടപാടുകാരും കർശനമായ നിർദേശങ്ങൾ പാലിക്കണമെന്നും നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു