തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും ഇനി മുതല്‍ സര്‍വീസിന് മുമ്പും ശേഷവും അണുവിമുക്തമാക്കും. തൊടുപുഴ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് എല്ലാ ദിവസവും അണു നശീകരണം നടത്തുക. ഇതിനാവശ്യമായ അണുനാശിനിയും പമ്പ് സെറ്റും എത്തിച്ചിട്ടുണ്ട്. അണു നശീകരണ ജോലിക്കായി ഒരു താല്‍ക്കാലിക ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്.
ബസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതും സര്‍വീസുകളുടെ എണ്ണം കൂടിയതിനാലുമാണ് എല്ലാ ദിവസവും അണു നശീകരണം നടത്താന്‍ തീരുമാനിച്ചത്. യാത്രക്കാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്ക് ധരിച്ചുമാണ് ബസില്‍ കയറുന്നതെന്ന് ജീവനക്കാര്‍ ഉറപ്പ് വരുത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ സര്‍വീസുകള്‍ നടത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും. ബസുകളുടെ അണുനശീകരണത്തിന്റെ ഉദ്ഘാഘാടനം തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ് നിര്‍വ്വഹിച്ചു. ജോയിന്റ് ആര്.ടി.ഓ. നസീര്‍.പി.എ., കെ.കെ.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.