തൊടുപുഴ: തൊടുപുഴയില്‍ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണം മോഷ്ടിച്ചു. വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന് നെടിയശ്ശാല മൂലശ്ശേരില്‍ എം ടി ജോണിന്റെ വീട്ടില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ 20 പവന് സ്വര്‍ണമാണ് മോഷ്ടിച്ചത്.
ശനിയാഴ്ച രാത്രി 6.45-നും 7.50-നും ഇടയിലാണ് സംഭവം.നെടിയശാല പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പോയ തക്കംനോക്കി മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കരിങ്കുന്നം സിഐ കെആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.