ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികളിലും അപേക്ഷ കളിലും തീര്പ്പുകല്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തിന്റെ രണ്ടാംഘട്ടം ഇടുക്കി താലൂക്കില്‍ ജൂലായ് 17ന് നടത്തും. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കുന്നത് എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ പരാതികളും അപേക്ഷകളും ഓണ്‍ലൈനായി https://edistrict.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ അക്ഷയ സെന്ററുകളിലൂടെയോ ജൂലായ് നാലുമുതല്‍ 13 വരെ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് അദാലത്ത് ദിവസം താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.