മൂന്നാറിൽ അനധികൃതമായി കുതിരസവാരി നടത്തുന്നവര്‍ക്കെതിരേ നടപടിയുമായി പോലീസ്. സുരക്ഷാ ക്രമീകരണങ്ങളോ നിയമാനുസ്യത അനുമതിയോ ഇല്ലാതെയാണ് പലയിടത്തും കുതിര സവാരി.
ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ഏറ്റവുമധികം പേര് കുതിരസവാരി നടത്തുന്നത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന . സവാരി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവികുളം എസ്.എച്ച്.ഒ. നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനുമതിയില്ല
കുതിരസവാരി നടത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ പലരും സവാരി നടത്തുന്നത്.
ഗതാഗത കുരുക്കും അപകടവും
തിരക്കേറിയ സമയത്ത് മൂന്നാര്‍-ടോപ് സ്റ്റേഷന് റോഡില്‍ നടത്തുന്ന കുതിരസവാരി വന്‍ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മുപ്പതിലധികം കുതിരകളെയാണ് ഈ ഭാഗത്ത് മാത്രം സവാരിക്ക് ഉപയോഗിക്കുന്നത്. റോഡില്‍ വീഴുന്ന കുതിരച്ചാണകം നീക്കം ചെയ്യാനും നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ല.ഇത് പല പകര്‍ച്ചവ്യാധികള്‍ക്കും കാരണമായേക്കാം.
കളക്ടറുടെ നടപടിയും മുക്കി
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ കുതിരപ്പുറത്തിരുത്തി അതിവേഗത്തില്‍ സവാരിനടത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വിറളിപിടിച്ച കുതിരകളുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സവാരിക്കാര്ക്കെതിരേ കഴിഞ്ഞവര്‍ഷം സബ്കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ നടപടിയെടുത്തിരുന്നു.