കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി.അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലാണ് നടപടി.
2007 ജൂലയ് മുതല്‍ 2016 മെയ് വരേയുള്ള കാലയളവില്‍ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് കണ്ടെത്തിയതോടെ യാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. കേസില്‍ ഇദ്ദേഹത്തെ നേരത്തെ വിജിലൻസ് ചേദ്യംചെയ്തിരുന്നു.
തുടർന്ന് കെ. ബാബുവിനെതിരേ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ 25.82 ലക്ഷം രൂപയുടെ അനധികൃത സ്വത്തുക്കള്‍ ഇദ്ദേഹത്തിന് ഉള്ളതായി വിജിലന്‍സ് വ്യക്തമാക്കി. തുടര്‍ന്നാണ് ബാബുവിനെതിരേ നടപടി സ്വീകരിച്ചത്.