മുവാറ്റുപുഴ- കോവിഡിന്റെ പുതിയ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ദിനത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് യൂത്ത് ബുദ്ധിമുട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി, യൂത്ത് എറണാകുളം ജില്ലാ കമ്മിറ്റി നിയോജക മണ്ഡലങ്ങളിൽ നടപ്പാക്കുന്ന പാഥേയത്തിന്റെ ഭാഗമായി ഒരു ദിവസം പദ്ധതി നടപ്പാക്കുന്നു.
പൊതിച്ചോർ വിതരണം ചെയ്യുന്നത്, ഹോട്ടലുകൾ അവധിയായതിനാൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന തെരുവിൽ താമസിക്കുന്നവരെ കൂടാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഉള്ള രോഗികളും കൂട്ടിരിപ്പുകാർക്കും ഞായറാഴ്ചകളിലെ ലോക്ക്ഡോൺ അവധി വരെ പൊതിച്ചോർ വിതരണം നടത്തുമെന്ന് യൂത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അറിയിച്ചു,
യൂത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഷറാൻ, അറിയാസ് താമരപ്പിള്ളിൽ, വർഗീസ്,അമൽ ബാബു, റാസിഖ് അലി, അമീർ അലി, കനകമണി, ഇസ്മായിൽ എം എച്ച്, എൽദോസ് നിരവത്ത് തുടങ്ങിയവർ നേതൃത്വം നൽകി..