കൊച്ചി: ക്ലീന്‍ പറവൂര്‍ ഗ്രീന്‍ പറവൂര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ നഗരത്തിലെ പത്ത് വാര്‍ഡുകളെ മാതൃക വാര്‍ഡുകളായി പ്രഖ്യാപിച്ചു. സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് പദ്ധതി പ്രകാരമാണ് നഗരസഭയിലെ പറവൂത്തറ, ഫയര്സ്റ്റേഷന്, പള്ളിത്താഴം, പെരുവാരം, കേസരി, നന്ത്യാട്ടുകുന്നം, സ്റ്റേഡിയം, കണ്ണന്‍ച്ചിറ, കെടാമംഗലം,പെരുമ്പടന്ന എന്നീ വര്‍ഡുകളെ മാതൃക വാര്‍ഡുകളായി പ്രഖ്യാപിച്ചത്.സംസ്ഥാന ശുചിത്വ മിഷന് നഗരസഭയെ മാതൃക നഗരസഭയായി
പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസത്തോളമായി നഗരത്തില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
മാതൃക വാര്‍ഡുകളുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് കെ.വി.തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് രമേഷ് ഡി.കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന് ജില്ല കോര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരള മിഷന് ജില്ല കോര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍, ശുചിത്വമിഷന് ഐ.ഇ.സി കോര്‍ഡിനേറ്റര്‍ പ്രേംജിത്ത് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസി രാജു, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ടി.വി. നിധിന്, ജലജ രവീന്ദ്രന്, വി.എ.പ്രഭാവതി, ഡെന്നി തോമസ്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ്.രാജന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പ്രദീപ് തോപ്പില്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ബി. നീതുലാല്‍ നന്ദിയും പറഞ്ഞു.