കൊച്ചി : കളമശേരിയിലെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.സ്ഫോടനം നടന്ന കളമശേരിയിലെ കണ്വെന്ഷന് സെന്ററും സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംഘത്തിലുണ്ട്. ഇന്നലെ രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
സംഭവം നടക്കുമുമ്പോള്‍ 2400 ഓളം ആളുകള്‍ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്വെന്ഷന് സെന്ററിലുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുകയായിരുന്നു.