മൂവാറ്റുപുഴ : അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ്) കേരളാ കണ്വന്ഷന് ശനിയാഴ്ച മൂവാറ്റുപുഴയില്‍ തിരിതെളിയും. കണ്‍വന്‍ഷനോടനുബന്ധിച്ച് ചാരിറ്റി പദ്ധതികളുടെ വിതരണവും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 2മുതല്‍ 5വരെ കേരളത്തെ അറിയാന്‍ സമ്മര്‍ ടൂ കേരള ട്രിപ്പും സംഘടിപ്പിച്ചിട്ടുണ്ട്.
മാറാടിയിലെ വജ്ര കണ്വെന്ഷന് സെന്ററില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷത വഹിക്കും. ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്കുര്യാക്കോസിനെയും എഞ്ചിനിയര്‍ ഫിലിപ്പ് മാന്‍കുഴിയില്‍, അടൂരിനേയും ചടങ്ങില്‍ മന്ത്രിമാര്‍ ആദരിക്കും. ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ പദ്ധതി വിശദീകരണം നടത്തും. കേരള കണ്വെന്ഷന് ചെയര്മാന് തോമസ് ഒലിയാംകുന്നേല്‍ സ്വാഗതം പറയും.
എംപിമാരായ അഡ്വ. ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ് , എംഎല്‍എമാരായ ഡോ. മാത്യു കുഴല്നാടന്, അഡ്വ. അനൂപ് ജേക്കബ്, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴക്കന്, എല്‍ദോ അബ്രഹാം, കണ്‍വീനര്‍മാരായ സാബുജോണ്‍, തേജസ് ജോണ്‍ ഫോമാ ഭാരവാഹികളായ ട്രഷറര്‍ ബിജു തോണിക്കടവില്‍, ജോ. ട്രഷര്‍ ജെയിംസ് ജോര്‍ജ്, വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട് ,ജോ സെക്രട്ടറി, ഡോ. ജയിമോള്‍ ശ്രീധര്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി സജി ഏബ്രഹാം, ജോ. സെക്രട്ടറി യോഹന്നാന് ശങ്കരത്തില്‍, ഹൗസിംങ്ങ് പ്രൊജക്ട് ചെയര്മാന് ജോസഫ് ഔസോ, വിമന്‍സ് ഫോറം ചെയര്മാന് സുജ ഔസോ, ഭാരവാഹികളായ അമ്പിളി സജിമോന്‍, മേഴ്സി സാമുവല്‍ എന്നിവര്‍ സംസാരിക്കും. ഡോ. ജയിമോള്‍ ശ്രീധര്‍ നന്ദി പറയും. സമ്മേളനാനന്തരം പ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന മെഗാ മ്യുസിക് നെറ്റ് ഉണ്ടായിരിക്കും.
ഫോമയുടെ സഹായഹസ്തങ്ങളിങ്ങനെ
ഫോമ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 30 നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്കും എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള പ്രൊഫണല്‍ വിദ്യാര്‍ത്ഥികള്‍ക്കും 50,000 രൂപ വീതം ഈ മാസം സ്കോളര്‍ഷിപ്പ് നല്‍കിയതായി ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, കേരള കണ്വെന്ഷന് ചെയര്മാന് തോമസ് ഒലിയാംകുന്നേല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റാന്നിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ഇടുക്കിയില്‍ സൗജന്യ ക്യാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പും നടത്തി, ഗാന്ധിഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കും കടപ്ര ഫോമ വില്ലേജിലും വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം കൈമാറി. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ ഫോമക്ക് കഴിഞ്ഞതായി പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ല ആശുപത്രികളിലും വെന്റിലേറ്റര്‍ സൗകര്യവും, തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പിടിയാട്രിക് വാര്‍ഡും ഒരുക്കാന്‍ സംഘടനക്ക് കഴിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പഠന സൗകര്വങ്ങള്, ഭവന നിര്‍മ്മാണ പദ്ധതി, പ്രളയ കോവിഡ് കാലഘട്ട ങ്ങളില്‍ ചെയ്ത നിരവധി സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഫോമയുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്ന കാര്യങ്ങളാണ്. അമേരിക്കയിലും ഇന്ത്യയിലുമുള്ള ധാരാളം സുഹൃത്തുക്കള്‍ അകമഴിഞ്ഞ് സഹായിക്കുന്നതുകൊണ്ടാണ് ഇതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഫോമ ജോ.സെക്രട്ടറി ഡോ. ജയിമോള്‍ ശ്രീധര്‍, ജോ. ട്രഷര്‍ ജെയിംസ് ജോര്‍ജ്, അമ്പിളി സജിമോന്‍, കണ്‍വീനര്‍ സാബു ജോണ്‍ എന്നിവരും പങ്കെടുത്തു.