പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നല്കിയ വ്യക്തിയെ തന്റെ അധികാരം ഉപയോഗിച്ചു ഭീഷപെടുത്തിയ കളമശ്ശേരി എം എല്‍ എ വി കെ ഇബ്രാഹിം കുഞ്ഞ് രാജിവെക്കണമെന്ന് എ ഐ വൈ എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തനിക്കെതിരെ നില്‍ക്കുന്നവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ചും മറ്റും ഭീഷണി പെടുത്തുന്ന ജനപ്രതിനിധി കളമശ്ശേരിക്ക് അപമാനമാണ്, മന്ത്രിയായിരുന്ന കാലത്ത് നടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും അഴിമതി നടത്തിയ വി കെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ സ്ഥാനം രാജിവെച്ചു ജനങ്ങളോട് മാപ്പ് പറയണമെന്ന് മണ്ഡലം പ്രസിഡന്റ് കെ എ അന്‍ഷാദ്, സെക്രട്ടറി പി എം നിസാമുദ്ധീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കമ്മിറ്റിയില്‍ എ ഐ വൈ എഫിന്റെ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഫ്സല് ഇടയാര്‍, ഷിഫാസ് വെട്ടുവേലില്‍ എന്നിവര്‍ പങ്കെടുത്തു.