മുവാറ്റുപുഴ. ലോകം മുമ്പൊരിക്കലും നേരിടാത്ത വിഷമ സന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, മനുഷ്യന് പരസ്പരം സഹായിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത് ദുരന്തത്തെപ്രതിരോധിച് മുന്നോട്ടു പോകണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന് പ്രസ്താവിച്ചു. പായിപ്ര മേഖലയിലെ ആയിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് യുഡിഫ്പായിപ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന റംസാന് കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.റിലീഫ് കമ്മറ്റി ചെയര്മാന് ഷാഫി മുതിരക്കാല അധ്യക്ഷത വഹിച്ചു.പായിപ്ര യുഡിഫ് കണ്‍വീനര്‍ പി എം ഷാന്‍ പ്ലാക്കുടി ആമുഖാ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് ‘മുഖ്യാതിഥിയായിരുന്നു.
ടി എം മുഹമ്മദ്, അലി പായിപ്ര, അഡ്വ. എല്‍ദോസ് പി പോള്‍, സഹീര്‍ മേനമറ്റം,നൗഷാദ് മത്തുംകാട്ടില് എന്നിവര്‍ നേതൃത്വം നല്കി പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ്, പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് എം പി ഇബ്രാഹിം യുഡിഫ് നേതാക്കളായ പി എ ബഷീര്‍, പായിപ്ര കൃഷ്ണന്, മാത്യൂസ് വര്‍ക്കി, എം എം സീതി, കെ കെ ഉമൈര്‍, വി ഈ നാസര്‍, നാസര്‍ പുതിയേടത്പി എച് മൈതീന്‍ കുട്ടി, എബ്രഹാം തൃക്കളത്തൂര്‍,, കെ എച് സിദ്ധീഖ്,എം സി വിനയന്, നാസര്‍ നെല്ലിമറ്റം പി എ കബീര്‍, വി എം ബഷീര്‍, സലിം വി ഈ, മുഹമ്മദ് ആലപ്പുറം, ജലീല്‍ പടിപ്പുര പാട്ട്, മുഹമ്മദ് പടിപ്പുരപാട്ട്, യൂസഫ് ഇല്ലത്തുകൂടി, എം എച് മൈതീന്‍, എം കെ ഹസ്സന് ഹാജി, സലിം ആലപ്പുറം, ശിഹാബ് മുതിരക്കലയില്‍, ശബാബ് വി ഈ, സിയാദ് എടപ്പാറ, സിദ്ധീഖ് മുതിരക്കാലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.