മൂവാറ്റുപുഴ: പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിച്ചു. സ്കൂള്‍ പി.ടി.എ യുടേയും വാര്‍ഡു മെമ്പറുടെയും ആവശ്യം പരിഗണിച്ച് പാചകപ്പുര പണിയാനായി എല്‍ദോ എബ്രാഹാം എം.എല്‍.എ 5ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.അക്കാഡമിക് നിലവാരത്തിലുള്പ്പടെ എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ സ്കൂളിന് നല്ല പാചകപ്പുയില്ലാത്തത് വലിയ കുറവുതന്നെയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത സിജു, പായിപ്ര കൃഷ്ണന്, പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ്. ഗോപകുമാര്‍, നസീമ സുനില്‍ , പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീന് മൂശാരി, ഹെഡിമിസ്ട്രസ് സി.എന്‍. കുഞ്ഞുമോള്‍, സി കെ ഉണ്ണി, റഫീഖ് തങ്ങള്‍, പി.ഇ നൗഷാദ്, പി എം നവാസ്, കെ എം നൗഫല്‍ എന്നിവര്‍ സംസാരിച്ചു.