മൂവാറ്റുപുഴ: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് കൊണ്ടാണ് മുറിക്കല്ല് ബൈപ്പാസ് പദ്ധതി നീളുന്നതെന്ന് മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്. മുറിക്കല്‍ ബൈപ്പാസ് റോഡിന് 50 കോടി രൂപ അനുവദിച്ചത് രണ്ടാംതവണയും നഷ്ടപ്പെടുത്തിയ മൂവാറ്റുപുഴ എംഎല്‍എ യുടെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ചും ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മാരുടെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ടുമാരായ സാബു ജോണ്‍, ജിനു മടേയ്ക്കല്‍, കെ കെ ഉമ്മര്‍, കെ എം പരീത്, ജോര്‍ജ് തെക്കുംപുറം, കെ ഓ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ബ്ലോക്ക് പ്രസിഡന്റ് ഹാജി പി എസ് സലിം അധ്യക്ഷത വഹിച്ചു.
കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം സാമൂഹിക അകലം പാലിച്ചാണ് സമരം നടന്നത്.യു ഡി എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരയ മാത്യൂ കുഴല്നാടന്, ജെയ്സന് ജോസഫ്, കെ പി സി സി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ എ മുഹമ്മദ് ബഷീര്‍, പായിപ്ര കൃഷ്ണന്, ഡികെടിഫ് പ്രസിഡന്റ് ജോയ് മാളിയേക്കന്, മില്‍മ്മാ ചെയര്മാന് ജോണ്‍ തെരുവത്ത്, ഡി സി സി വൈസ് പ്രസിഡന്റ് കെ എം പരീത് ജനറല്‍ സെക്രട്ടറിമാരായ ഉല്ലാസ് തോമസ്യു, പി പി എല്‍ദോസ്, യു ഡി എഫ് ചെയര്മാന് കെ എം സലിം, കേരളാ കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി റെജി പി ജോര്‍ജ്, മഞ്ഞളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളികുന്നേല്‍, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് പി എം ഏലിയാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ബ്ലോക്ക് പ്രസിഡന്റ് സമീര്‍ കോണിക്കല്‍, താലൂക്ക് റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പ്രൊഫെസര്‍ ജോസ്കുട്ടി ഒഴുകയില്‍, മുന്‍സിപ്പല്‍ പ്രതിപക്ഷനേതാവ് അബ്ദുള്‍ സലാം, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അസീസ് പാണ്ടിയാര്‍പ്പിള്ളി, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മാത്യൂസ് വര്‍ക്കി, സാബു പി വാഴയില്‍, കെ പി ജോയ്, ബിജു പുളിക്കന്‍, ന്യൂനപക്ഷ സെല്‍ ജില്ലാ സെക്രട്ടറി സലിം എന്നിവര്‍ സംസാരിച്ചു. ഉപവാസ സമരം നാരങ്ങാനീര് നല്കി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.