കൊച്ചി: ബ്രഹ്മപുരം പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം ഉന്നയിച്ച് കൊച്ചി കോര്പ്പറേഷന് സെക്രട്ടറി തദ്ദേശ വകുപ്പിന് കത്ത് നല്കി. കത്തില്‍ നാല് ആവശ്യങ്ങളാണ് സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.ബ്രഹ്മപുരത്ത് നിയമപരമായ ചുമതല ലഭിക്കാതെ ഇടപെടാനാകില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
ആവശ്യങ്ങളിങ്ങനെ
എഞ്ചിനീയര്‍ അടങ്ങുന്ന ടീമിനെ മാലിന്യസംസ്കരണത്തിന്റെ ചുമതല നല്കി നിയമിക്കുക, ടീമിന്റെ മേല്‍നോട്ട ചുമതല തദ്ദേശവകുപ്പിലെ ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കണം, ഇതിനകം മാലിന്യസംസ്കരണത്തിനായി കോര്പറേഷന് ചെലവഴിച്ച തുക തിരികെ നല്‍കണം, ബ്രഹ്മപുരത്ത് സര്‍വേ നടത്താന്‍ കരാര്‍ കമ്പനിയോട് നിര്‍ദേശിക്കുക എന്നിവയാണ് പ്രധാനമായും തദ്ദേശവകുപ്പിന് നല്കിയ കത്തില്‍ കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയുടെ ആവശ്യങ്ങള്‍.