മൂവാറ്റുപുഴഃ ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന് സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മൂവാറ്റുപുഴ നഗരസഭ ഹരിത കര്‍മ്മ സേനക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്കി. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് വാഹനങ്ങളുടെ താക്കോല്‍ ഐ.സി.ഐ.സി.ഐ. ആലുവ റീജിയണല്‍ ഹെഡ് ജോണ്‍ എബ്രഹാമില്‍ നിന്ന് ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു അധ്യക്ഷത വഹിച്ചു.
ഗവണ്മെന്റ് ബാങ്കിംഗ് റീജിണല്‍ ഹെഡ് (സെയില്‍) ആന്റണി റോണി ഡിസില്‍വ, ഐ.സി.ഐ.സി.ഐ. സ്വയം സഹായ ഗ്രൂപ്പ് റീജണല്‍ ഹെഡ് അരുണ്‍ രാജ്, സജിത്ത്, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ പി.എം. അബ്ദുള്‍ സലാം, നിസ അഷറഫ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, അമല്‍ ബാബു ,സി ഡിഎസ്എസ് ചെയര്‍പേഴ്സണ്‍ പി പി നിഷ എന്നിവര്‍ സംബന്ധിച്ചുമുനിസിപ്പല് സെക്രട്ടറി എം മുഹമ്മദ് ആരിഫ്ഖാന് യോഗത്തിന് നന്ദി അറിയിച്ചു.