മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പ്ലാൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് കൈമാറി.നാല് ലാപ്ടോപ്, മൂന്ന് വീതം ടെസ്ക്ടോപ്, പ്രിന്റര്‍, യു.പി.എസ്. എന്നിവ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് അനിത ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുള്‍ സലാം, പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ നിസ അഷറഫ്, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ പി.എ. ബഷീര്‍, ജേക്കബ് എരമംഗലം, ബാബു ജോർജ്, ജോർജ് എബ്രഹാം, ആര്.എം.ഒ. ഡോ. ധന്യ, സബീന കെ ജി എന്നിവർ സംബന്ധിച്ചു.