മൂവാറ്റുപുഴ: നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും. ഇതിന്റെ നടപടികള്‍ ആര്‍ടിഓ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി.
പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങള്‍ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ആന്‍സണ്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.