മൂവാറ്റുപുഴ : സച്ചാർ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുക, ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംസ്ഥാനത്തൊട്ടാകെ നടത്തിയ സമര സായാഹ്നത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കീച്ചേരിപടിയിൽ നടന്ന സമര സായാഹ്നത്തിൽ വിവിധ മുസ്ലിം സംഘടനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധമിരമ്പി.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി എസ് അജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി എം അമീറലി ഉദ്ഘാടനം ചെയ്തു.
പുന്നമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് സക്കീർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി എ ബഷീർ,കേരള നദ്വത്തുൽ മുജാഹിദീൻ മണ്ഡലം സെക്രട്ടറി കാസിം,മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാം,എസ് ഐ ഒ ജില്ലാ ജനറൽസെക്രട്ടറി ഷാഹിദ് അഷ്ഫാഖ്,മുളവൂർ ബദറുൽ ഇസ്ലാംമസ്ജിദ് സെക്രട്ടറി മക്കാർ മാണിക്യം,രണ്ടാർ കര മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സൈനുദ്ദീൻ പാറോളിൽ,എസ് വൈ എസ് മണ്ഡലം ജോയിന്റ് സെക്രെട്ടറി എസ് മുഹമ്മദ്,എം ഇ എഫ് താലൂക്ക് കമ്മിറ്റി അംഗം അഡ്വ റഹീം പൂക്കടശേരി,എംഇഎസ് യൂത്ത് വിംഗ് താലൂക്ക് പ്രസിഡൻറ് മുഹമ്മദ് സ്വാലിഹ്,ദുസൂക്കി ജുമാമസ്ജിദ് സെക്രട്ടറി അബു മുണ്ടാട്ട്,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി എച്ച് ഇൽയാസ് തുടങ്ങിയവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് നിസാമുദ്ദീൻ സ്വാഗതവും യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആരിഫ് അമീറലി നന്ദിയും പറഞ്ഞു.
സമര സായാഹ്നത്തിന് യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അജാസ് പുളിക്കകുടി, മണ്ഡലം ഭാരവാഹികളായ സൈഫുദ്ധീൻ തെക്കേക്കര, നിഷാദ് കരിമക്കാട്ട്, നിഷാദ് കൊള്ളിക്കാട്ട്, അൻസാർ വിളകത്ത്, സിയാദ് ഇടപ്പാറ, സിയാദ് എ എസ് തുടങ്ങിയവർ നേതൃത്വം നൽകി.
പേഴക്കാപള്ളിയിൽ നടന്ന പ്രതിഷേധ സംഗമം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എർണാകുളം ജില്ലാ സെക്രട്ടറിയും ജാമിഅ ബദ്രിയ്യ അറബിക് കോളേജ് പ്രിൻസിപ്പാളുമായ മുഹമ്മദ് തൗഫീഖ് മൗലവി ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ: പി ഇ സജൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൾ കരീം, കെ എം വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അലി ബാഖവി, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം എം സീതി, എസ് കെ എസ് എസ് എഫ് മേഖല സെക്രട്ടറി ലിനാസ് വലിയപ്പറമ്പിൽ, പായിപ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് അലി, വി ഇ നാസർ, ഷാഫി മുതിരക്കാലായിൽ, മണ്ഡലം ഭാരവാഹികളായ ഒ എം സുബൈർ, ഫാറൂഖ് മടത്തോടത്ത്, വിവിധ യുവജന സംഘടനകളെ പ്രധിനിധീകരിച്ച് കെ എസ് സുലൈമാൻ, മുഹമ്മദ് ഇയാസ്, കെ എം ഷെക്കിർ, നിജാസ് ജമാൽ, ഷിഹാബ് മുതിരക്കാലയിൽ, ഷിഹാബുദ്ധീൻ ഇ എം, ഷബാബ് വലിയപറമ്പിൽ ,എം എസ് സിദ്ധിക്ക്, നൗഷാദ്, മുഹമ്മദ് പുള്ളിച്ചാലിൽ, ഫാറൂഖ്, തസ്ബീബീർ കൊല്ലം കുടി എന്നിവർ സംസാരിച്ചു.