മുവാറ്റുപുഴ-ഐ എന്‍ റ്റി യു സി കാവുങ്കര ചുമട്ട് തൊഴിലാളി യൂണിയന് നേതൃത്വത്തില്‍ നടത്തിയ ഏക ദിന നിരാഹാര സമരം അവസാനിച്ചു സമാപനം ഉല്‍ഘടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു അനധികൃതമായി നല്കിയ ലേബര്‍ അറ്റാച്ചഡ് കാര്‍ഡ് റദ് ചെയ്തു തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം ക്ഷേമനിധി ഓഫിസിന് മുന്പില് നടന്ന ഇരുപത്തി നാല് മണിക്കൂര്‍ ഉപവാസം ഡീന്‍ കുര്യാക്കോസ് എം പി യൂണിയന് പ്രസിഡന്റ് റിയാസ് താമരപ്പിള്ളിക്ക് നാരങ്ങാ നീര് നല്കി അവസാനിപ്പിച്ചു
യൂണിയന് പ്രസിഡന്റ് റിയാസ് താമരപിള്ളി പൂള് ലീഡേഴ്സ് മുഹമ്മദ് സലിം സുനീര്‍ പി എ സുബൈര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉള്ള ഇരുപത്തിയേഴോളം തൊഴിലാളികളായിരിന്നു ഉപവാസം നടത്തിയത് യു ഡി എഫ് ചെയര്മാന് കെ എം സലിം മുഖ്യ പ്രഭാഷണം നടത്തി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി ജോയി സിബി പി ജോര്‍ജ് മുഹമ്മദ് റഫീഖ് ഭദ്ര പ്രസാദ് സമീര്‍ കോണിക്കല്‍ ജിക്കു വര്‍ഗ്ഗീസ് താണിവീടന്‍ സാബു ജോണ്‍ ഹിപ്സണ്‍ അബ്രഹാം കെ കെ ഉമ്മര്‍ ജയിംസ് ജോഷി രാജേഷ് എസ് അമല്‍ ബാബു ജിനു മടയിക്കല്‍ ജോളി മണ്ണൂര്‍ അഡ്വ എല്‍ദോസ് പി പോള്‍ പി എ കബീര്‍ ജിന്റോ ടോമി എം സി വിനയന് എബി പൊങ്ങണത്തില്‍ കെ എച്ച് സിദ്ധീഖ് പോള്‍ ജെ മാളിയേക്കല്‍ ടിന്റോ ജോസ് വി എം റിയാദ് ഷൗക്കത്തലി മീരാന്‍ സച്ചിന് ജമാല്‍ എ എന്‍ നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു