കൊച്ചി : ശ്രീരാമനെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.ബാലചന്ദ്രന് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും നിലപാടിനെ പാര്‍ട്ടി മുന്‍പേ തള്ളിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അനാവശ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടി കടുത്ത നടപടിയാണ് പി. ബാലചന്ദ്രനെതിരെ സ്വീകരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് കയ്യോടെ വലിപ്പിച്ചെങ്കിലും അതിനകം സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കപ്പെട്ടിരുന്നു.
അടുത്ത ബുധനാഴ്ച അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എം.എൽ.എ നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി താക്കീത് ചെയ്തേക്കുമെന്നാണ് സൂചന.