മൂവാറ്റുപുഴ: തേനീച്ചയുടെ കുത്തേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. കല്ലൂര്‍ക്കാട് മണിയന്ത്രം മലയാറ്റില്തടത്തില് പവിത്രന് (55) ആണ് മരിച്ചത്.കല്ലൂര്‍ക്കാട് ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ് പവിത്രന്. രാവിലെ 10.30 ന് വീടിന് സമീപത്തുള്ള പറമ്പില്‍ പനയില്‍ കയറുന്നതിനിടെയാണ് സംഭവം.
ഉടന്‍ തന്നെ പവിത്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഭാര്യ: ശ്യാമള മക്കള്‍: അഞ്ജലി,അശ്വിനി ആതിര. മരുമക്കള്‍: പ്രദീപ്, സന്ദീപ്. സംസ്ക്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.