കൊച്ചി: സിപിഎമ്മിന്റെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാദള്‍-എസ് സംസ്ഥാന നേതൃയോഗം ഇന്നു ചേരും. ദേവഗൗഡ നേതൃത്വം നല്കുന്ന ജനതാദള്‍-എസ് എൻഡിഎയില്‍ ചേര്‍ന്നതോടെ പാര്‍ട്ടി സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കിയതോടെയാണ് ഇന്ന് നേതൃയോഗം ചേരുന്നത്.
ഇന്ന് രാവിലെ 11 ന് എറണാകുളം വൈഎംസിഎ ഹാളില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. പുതിയ പാര്‍ട്ടി രൂപീകരിച്ച് തത്കാലം തനിച്ചുനിന്നശേഷം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.