മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ വനിതാ റാലിയും പൊതു സമ്മേളനവും ചേർന്നു. കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങിയ റാലി കച്ചേരിത്താഴത്ത് സമാപിച്ചു.തുടർന്ന് ചേർന്ന പൊതുസമ്മേളനം ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ വഞ്ചിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണം നടത്തുന്നതെന്ന് ആനി രാജ പറഞ്ഞു. മോദിയും അമിത്ഷായും സ്ത്രീ സുരക്ഷയ്ക്കുള്ളള ഫണ്ട് വെട്ടിക്കുറച്ചവരാണ്. രാജ്യത്ത്് മതേതരത്വം തകർത്ത് വർഗീയത വളർത്തുന്നു. നിരവധി സ്ത്രീകൾ ജീവത്യാഗം ചെയ്ത് നേടിയെടുത്തതാണ് വനിതാ നയം. കേന്ദ്ര സർക്കാർ
ഇവയെല്ലാം ഇല്ലാതാക്കുകയും വിലക്കയറ്റമുണ്ടാക്കുകയും ചെയ്ത് രാജ്യത്തെ ജനങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ കേരളത്തിൽ എൽ ഡി എഫ് സർക്കാർ ബദൽ നയങ്ങൾ നടപ്പാക്കി ജനസുരക്ഷ ഉറപ്പാക്കിയാണ് മുന്നേറുന്നതെന്നും ആനി രാജ പറഞ്ഞു. സീന ബോസ് അധ്യക്ഷയായി. വനിതാ സംഘടനാ നേതാക്കളായ പ്രിൻസി കുര്യാക്കോസ്, , കമലാ സദാനന്ദൻ,ശാരദാ മോഹനൻ, ഷാലി ജയിൻ, വി ആർ ശാലിനി, ആലീസ് ഷാജു, കെ എ ജയ,ശാരദാ മോഹനൻ, മോളി വർഗീസ്, മോളി അബ്രഹാം, സീത വിക്രമൻ, ചിന്നമ്മ ഷൈൻ എന്നിവർ സംസാരിച്ചു.