കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉർത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എംഎല്‍എ.അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ സിപിഎം കൊലപ്പെടുത്തിയതെന്നും ഏറ്റവും നല്ല വിധിയാണ് വന്നതെന്നും ഇനി രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ ഉണ്ടാവരുതെന്നും തങ്ങള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് കോടതിക്ക് മനസിലായെന്നും രമ പറഞ്ഞു.
മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ലെന്നും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു.കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എം.സി. അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍.കെ. സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എം.കെ. മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ. ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.