മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ വീതി കൂട്ടുന്നതിനും വളവ് നൽകുന്നതിനും സ്വന്തം വീടിന് മുന്നിലെ മതില് പൊളിച്ച് സ്ഥലം ഏറ്റെടുക്കാൻ സമ്മതപത്രം നൽകി മാതൃകയായി മാത്യു കുഴൽനാടൻ പദ്ധതി. അന്താരാഷ്ട്ര നിലവാരത്തിൽ 155.65 കോടി ചിലവിൽ റീബിൽഡ് കേരളത്തിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്.
കക്കടശ്ശേരി കാളിയാർ റോഡിൽ ഇന്നലെ സ്ഥല പരിശോധന നടത്തി. ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു സ്ഥലം പരശോധന. ഇവരെ മുൻകൂട്ടി അറിയിച്ചശേഷം പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ടി.പി., തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചായിരുന്നു സ്ഥാപനത്തിന്റെ സ്ഥല പരിശോധന.
റോഡിന് വീതി ഇല്ലാത്തിടങ്ങളിൽ ജനങ്ങൾ സഹകരിച്ച് പരമാവധി സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. നിർദ്ദേശം സ്വീകരിച്ച് നിരവധി നാട്ടുകാർ സ്ഥലം തയ്യാറായി.
റോഡ് വികസനത്തിനായി കക്കടാശ്ശേരി കാളിയാർ റോഡിലെ സ്വന്തം വീടിന് മുന്നിലെ മതിൽ പൊളിച്ച് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ അധികൃതർക്ക് സമ്മതപത്രം നൽകി മാത്യു കുഴൽനാടൻ മാതൃക കാട്ടിയതോടെ ജനങ്ങൾ തുറന്ന മനസോടെ സ്ഥലം സന്നദ്ധത അറിയിച്ചു.
റോഡ് വികസനത്തിന് തടസ്സമായ ടെലിഫോൺ, കെ.എസ്.ബി കുടിവെള്ള പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കക്കടാശ്ശേരി കാളിയാർ റോഡിന്റെ പരിശോധനയാണ് ഇന്ന് തുടങ്ങിയത്. മൂവാറ്റുപുഴ തേനി റോഡിന്റെയും കക്കടാശ്ശേരി കാളിയാർ റോഡിന്റെയും നിർമ്മാണം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടത്തുന്നത്.
കക്കടാശ്ശേരി കാളിയാർ റോഡ് 5.5 മീറ്റർ വീതിയിൽ 21 കിലോമീറ്ററിലാണ് നിർമ്മാണം നടക്കുന്നത്. 18 മാസമാണ് കാലാവധി. രണ്ട് റോഡുകളുടെ നവീകരണം സംസ്ഥാനത്ത് ജർമൻ സാമ്പത്തീക സഹായത്തോടെയാണ് നടക്കുന്നത്.