പോത്താനിക്കാട്: ഞാറക്കാട്ട് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഡ്രൈവറെ വലിച്ചിറക്കിയതുമൂലം നിയന്ത്രണം വിട്ട ബസ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവ സമയം ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ഭയന്നോടി.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. മൂവാറ്റുപുഴ കാളിയാര്‍ റൂട്ടിലോടുന്ന മീരാസ് ബസിന്റെ ഡ്രൈവര്‍ പുളിന്താനം പൈലക്കാട്ടുമലയില് തോമസുകുട്ടിക്കാണ് മര്‍ദനമേറ്റത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജീവ ബസിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചത്. പൈങ്ങോട്ടൂരില്നിന്നു കയറിയ ഈ മൂന്നു പേര് ബസിലെ ജീവനക്കാരുമായി തെറിവിളി നടത്തി. ദീര്‍ഘനേരം വാക്കു തര്ക്കമുണ്ടാക്കിയശേഷമാണ് കൈയേറ്റം നടന്നതെന്ന് യാത്ര ക്കാര് പറഞ്ഞു. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ തോമസുകുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്താനിക്കാട് പോലീസ് കേസെടുത്തു. അതെ സമയം പ്രതികളെ രക്ഷിക്കാന്‍ ചില ഭരണ ക്ഷിനേതാക്കള് ശ്രമിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.