മൂവാറ്റുപുഴ: കോവിഡ് 19 നുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന കരുതൽ ലോക്ക് ഡൗൺ കാരണം കാർഷികരംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം പി അറിയിച്ചു.ഉടൻ തന്നെ പൈനാപ്പിൾ ശേഖരണം നടത്തണം. പ്രൊസസിംഗിനായി നടുക്കര ഫാക്ടറി ഉപയോഗപ്പെടുത്താം.
കൃഷിക്കാരുടെ വായ്പകൾക്ക് മോറോട്ടോറിയം ഉടൻ തന്നെ പ്രഖ്യാപിക്കണം.4% പലിശക്ക് സ്വർണ്ണ പണയ വായ്പയെടുത്തതിനുൾപ്പടെ തിരിച്ചടിവിന് 6 മാസമെങ്കിലും ഇളവു നൽകണമെന്നും, നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതുൾപ്പടെ യുള്ള കാര്യങ്ങളിൽ കേന്ദ്ര ഗവൺമെൻറുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.