കൊച്ചി:എസ്എഫ്ഐഒ അന്വേഷണത്തെ കെഎസ്ഐഡിസി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്ഐഡിസിയെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. സിഎംആർഎല്ലില്‍ പിന്നെ എന്തിനാണ് കെഎസ്ഐഡിസിയുടെ നോമിനിയെന്നു ചോദിച്ച കോടതി നിങ്ങളുടെ നോമിനിക്ക് കമ്ബനിയില്‍ നടന്നത് എന്തെന്ന് അറിയില്ലെന്ന് പറയുന്നത് ലോജിക്കല്‍ അല്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, 57 കമ്ബനികളില്‍ നിക്ഷേപമുണ്ടെന്നു കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു.
സിഎംആർഎല്‍-എക്സാലോജിക് സാമ്ബത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമുണ്ടായപ്പോള്‍ തന്നെ സിഎംആർഎലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീകരണം ചോദിച്ചിരു