മൂവാറ്റുപുഴ: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റേയും ശാഖകളുടേയും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയാണ് വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് ഗുരുഭവനം നിര്‍മ്മിച്ച് നല്‍കിയതെന്ന് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി സ്മാരകമായി മൂവാറ്റുപുഴ യൂണിയന് നിര്‍മ്മിച്ചു നല്കിയ ഗുരുഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.
വേനല്‍ കടുക്കുന്നതോടെ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രകുന്നില് ശ്രീനാരായണ വാട്ടര്‍ സപ്ലൈ സ്ക്കീമിലൂടെ കുടിവെള്ളം എത്തിച്ചു നല്‍കുന്നതിന് തയ്യാറായ യൂണിയന് നേതൃത്വം മഹത്തായ കര്‍മ്മമാണ് ചെയ്തിരിക്കുന്നതെന്ന് കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ശ്രീനാരായണ വാട്ടര്‍സപ്ലൈ സ്ക്കീമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതെറിയുവാന്‍ ജീവിതാവസാനം വരെ പോടിയ കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുദേവനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പേരമംഗലത്തെ സുഭാഷ് തന്ത്രിയെ ശ്രീനാരായണീയ സമൂഹം നിലക്കുനിര്‍ത്തുമെന്ന് മൂവാറ്റുപുഴ യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് പറഞ്ഞു. ഗുരുഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വി.കെ. നാരായണന് . സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു .കുടിവെള്ള പദ്ധതിക്ക് സ്ഥലം സംഭാവന ചെയ്ത പുറമഠത്തോട്ടം രഞ്ചന്‍ പി. ഭാസ്കരനേയും പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുകയും മേല്‍നോട്ടവും വഹിക്കുകയും ചെയ്ത കേരള വാട്ടര്‍ അതോറട്ടി റിട്ട. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.ആര്. സദാനന്ദനേയും ചടങ്ങില്‍ ആദരിച്ചു.
യൂണിയന് വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍. രമേശ്, എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി. രാധാകൃഷ്ണന്, ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, യൂണിയന് കൗണ്‍സിലര്‍മാരായ പി.ആര്. രാജു, എം.ആര്. നാരായണന്, ടി.വി. മോഹനന്, കെ.പി. അനില്‍, ക്ഷേത്രകമ്മിറ്റി കണ്‍വീനര്‍ പി.വി. അശോകന്, യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വില്സന്, എന്‍.കെ. ശ്രീനിവാസന്, യൂണിയന് വനിതാസംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയന് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആര്. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്ത്, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം കെ.ജി. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. . യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രമോദ് കെ. തമ്പാന് നന്ദി പറഞ്ഞു.