കൊച്ചി: നവകേരള സദസ്സിന് സുരക്ഷ ഒരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐ.ജിവരെയുള്ളവര്ക്കാണ് സമ്മാനം. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടേതാണ് നടപടി.
നവകേരളസദസ്സില്‍ നോക്കുകുത്തിയായി നിന്ന പോലീസുകാര്‍ കര്‍ത്തവ്യം മറന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അക്രമത്തിന് വഴിതുറന്നു കൊടുക്കുകയായിരുന്നു എന്നത് നീണ്ട 35 ദിവലം കേരളം വ്യക്തതയോടെ കണ്ട ദൃശ്യങ്ങളാണ്. എന്നാല്‍ അതും പാരിതോഷികത്തിനുള്ള മാനദണ്ഡമാക്കി കേരളപോലീസിന്റെ ഉന്നത ഉദ്യോഗസ്ഥന് എംആര്‍ അജിത്കുമാര്‍. അദ്ദേഹമാണ് ഷണ്ഡത പാലിച്ചു നിന്ന കാക്കികോമരങ്ങള്ക്ക് ഗുഡ്സര്‍വീസ് എന്‍ട്രി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നു തുടങ്ങിയ നവകേരളസദസ്സില്‍ പാര്‍ട്ടിയുടെ ഗുണ്ടകള്‍ കൈയ്യുക്ക് കാട്ടിയപ്പോള്‍ കൈയ്യും കെട്ടി നോക്കിനിന്നപോലീസുകാര് കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്ന് സുപരിചിതമാണ്. ദുരന്ത സ്ഥലത്ത് നല്ലപ്രവര്‍ത്തനം കാട്ടിയ പോലീസുകാര്‍ക്ക് നല്കുന്ന ഗുഡ്സര്‍വീസ് എന്‍ട്രി നാളിതുവരെ അത് നേടിയിട്ടുള്ളവരുടെ മുഖത്ത് കരി വാരി തേയ്ക്കുന്നതിന് തുല്യമല്ലേ എന്ന സംശയത്തിന് അടിവരയിടേണ്ടിവരും.
കോടതി കേസെടുക്കാന്‍ പറഞ്ഞ കുറ്റാക്കാരെന്നു കേരളത്തിലെ ജനം കണ്ട ഉദ്യോഗസ്ഥരും ഈ മെഡല്‍ നേട്ടത്തിന് അര്‍ഹരാകും എന്നത് നിസംശയം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ക്രൂരമായി രക്ഷാപ്രവര്‍ത്തനം നടത്തി പാര്‍ട്ടിഗുണ്ടകള്‍. അവരുടെ അക്രമം കണ്ടുനിന്ന പിണറായിയുടെ പോലീസ് നവകേരളസദസ്സ് തലസ്ഥാനത്തെത്തിയപ്പോള്‍ പാര്‍ട്ടി ഗുണ്ടകള്‍ക്കൊപ്പം നിന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി .പ്രതിക്ഷേധക്കാര്‍ക്ക് നേരെയും പ്രതിപക്ഷ നേതാവിനെയും അടക്കം തെരുവില്‍ മുന്‍ വിധിയോടുകൂടി അക്രമിക്കുന്നത് ജനതയുടെ കണ്ണുകളില്‍ നിന്ന് മായാത്ത ചിത്രങ്ങളാണ്.
ഈ പോലീസുദ്യോഗസ്ഥര്‍ക്ക് ആദരവും മെഡലും നല്‍കണമെന്ന് ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥന് ശുപാര്‍ശ ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ വരുന്നത് ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പഴംചൊല്ലായിരിക്കും.