മൂവാറ്റുപുഴ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ഒന്‍പതരയോടെ കച്ചേരിത്താഴത്ത് മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഉള്‍പ്പെടെ പുറത്തേക്കിറങ്ങി ഉടന്‍തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു.
മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചത്. മലപ്പുറത്തുനിന്ന് മൂവാറ്റുപുഴ എത്തിയവരുടെ വാഹനമാണ് കത്തിയത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല.