മൂവാറ്റുപുഴ-തേനി റോഡ് നിർമ്മാണം വേഗതയിൽ ആക്കണമെന്നും വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും മുൻ.എം.എൽ.എ എൽദോ എബ്രഹാം അ ധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് 87 കോടി രൂപ അനുവദിച്ചിരുന്നു.
കിഴക്കേക്കര മണിയംകുളം കവല മുതൽ രണ്ടാർ വരെ ഉള്ള റോഡിൻ്റെ ശരാശരി വീതി 6 മീറ്റർ മാത്രമാണ്. ജനങ്ങളുടെ സഹകരണത്തോടെ വളവുകൾ നിവർത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കണം. കല്ലൂർക്കാട് മുതൽ പെരുമാങ്കണ്ടം വരെ ഉള്ള നിർമ്മാണം 70 % പൂർത്തിയായി എങ്കിലും താരതമ്യേന താഴ്ന്ന സ്ഥലങ്ങളിൽ വീട് വച്ച് താമസിച്ചു വരുന്നവർക്ക് റോഡ് ഉയർന്നതോടെ വാഹനങ്ങൾ വീട്ടിലേക്ക് ഇറക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത് റാമ്പുകൾ ,നടകൾ, റോഡുകൾ എന്നിവ ആവശ്യമുള്ള സ്ഥലങ്ങളിൽ പണിത് അടിയന്തരമായി യാത്ര സൗകര്യം ഉറപ്പാക്കണം.
കോട്ടക്കവല, കല്ലുർ ക്കാട് മിൽമ ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനം ഓടിച്ച് വരുന്നവർക്ക് എതിർവാഹനങ്ങൾ കാണാൻ പറ്റുന്നില്ല എന്ന പരാതിയുമുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.
റീ ബിൽഡ് കേരളയിൽ സംസ്ഥാനത്ത്
ജർമ്മൻ ബാങ്കിൻ്റെ സഹായത്തോടെ നിർമിക്കുന്ന റോഡിൻ്റെ നിർമ്മാണത്തിന് 2020 ഡിസംബറിലാണ് ഭരണാനുമതി ലഭ്യമായത്. 2018-ലെ വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന സുപ്രധാന റോഡ് എന്ന പരിഗണനയിലാണ് പദ്ധതിക്ക് തുക വകയിരുത്തിയത്. വെള്ളപ്പൊക്കമുണ്ടായ സമയത്തെ ഫ്ലഡ് മാപ്പ് തയാറാക്കിയതിനെ തുടർന്ന് പദ്ധതി പ്രകാരം ചലിക്കടവ് പാലം മുതൽ മണിയംകുളം കവല വരെ ടാറിംഗ് ഒഴിവാക്കി കോൺക്രീറ്റ് റോഡ് ആണ് പുതുതായി പണിയുന്നതിന് ഡി.പി.ആർ.ൽ ഉൾപ്പെടുത്തിയത്.
ചാലിക്കടവ് പാലം മുതൽ കിഴക്കേക്കര വരെ മഴക്കാലം മുന്നിൽ കാണാതെ റോഡ് പൊളിച്ച് ഇട്ടത് ഗുരുതര വീഴ്ചയാണ്. നൂറ് കണക്കിന് യാത്രക്കാരുടെ യാത്ര ദുരിതമായി മാറിയെന്നും എൽദോ ഏബ്രഹാം പറഞ്ഞു.