മുവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിനെ കുപ്പികൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ എസ് എഫ് ഐ ഭാരവാഹികള്‍ അറസ്റ്റിലായത് സംഘടനക്കുള്ളില്‍ വ്യാപകമായ ലഹരി ഉപയോഗത്തിന്റെ തെളിവാണെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും കെ എസ് യൂ സംസ്ഥാന സമിതി അംഗം ജെറിന് ജേക്കബ് പോള്‍ ആവശ്യപ്പെട്ടു. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നും മദ്യവും നല്കി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്താണ് എസ് എഫ് പ്രവര്‍ത്തനം നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ ക്രിമിനല്‍ മനോഭാവം വളര്‍ത്തുന്നതിന്റെ കാരണമായ ലഹരി വസ്തുക്കളുടെ ഡിസ്ട്രിബൂഷന്‍ ഏജന്‍സിയായി എസ് എഫ് ഐ അധഃപതിച്ചു. ക്യാമ്പസുകളെ ലഹരി മുക്തമാക്കാന്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് എസ് എഫ് ഐ എന്ന സംഘടനയെ നിരോധിക്കുകയുമാണ് വേണ്ടതെന്ന് ജെറിന് പറഞ്ഞു.