ക്ഷീര മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷീര ഗ്രാമം പദ്ധതി സംസ്ഥാനത്തെ പാലുല്‍പ്പാദനത്തില്‍ വര്ദ്ധനവുണ്ടാക്കിയെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ക്ഷീര ഗ്രാമം പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് അനുവദിച്ച സ്റ്റീല്‍ പാല്‍പാത്രത്തിന്റെ വിതരണോദ്ഘാടനം കല്ലൂര്‍ക്കാട് ക്ഷീരോല്പ്പാദക സംഘത്തില്‍ വച്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധമായ പാല് ജനങ്ങളില്‍ എത്തിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ക്ഷീര ഗ്രാമം പദ്ധതി പാല് ഉല്‍പ്പാദന രംഗത്ത് വന്‍ മുന്നേറ്റത്തിന് വഴിതെളിച്ചു. ക്ഷീര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കി ക്ഷീര കര്‍ഷകരെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ഷാജി ജോസഫ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോളി മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മോന് പദ്ധതി വിശദീകരണം നടത്തി.ക്ഷീരവികസന ഓഫീസര്‍ മെറീന പോള്‍ സംസാരിച്ചു. നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷീര കര്‍ഷകരുള്ള കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തിന് ക്ഷീരഗ്രാമം പദ്ധതിയ്ക്ക് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഇതരസംസ്ഥാനത്ത് നിന്നുമെത്തിച്ച 100-ഓളം പശുക്കളെയും 15-ഓളം കിടാരികളെയും വിതരണം ചെയ്തു.
തൊഴുത്ത് നിര്‍മ്മാണം, തൊഴുത്തിന്റെ അറ്റകുറ്റപ്പണി, പുല്ല് മുറിക്കുന്ന കട്ടര്‍, തൊഴുത്തില്‍ വിരിക്കുന്നതിനായി റബ്ബര്‍ മാറ്റ്, പ്രഷര്‍ മോട്ടര്‍, ക്ഷീര കര്‍ഷകര്‍ക്ക് പ്ലാസ്റ്റിക് പാല്പാത്രം ഒഴിവാക്കുന്നതിനായി സ്റ്റീല്‍ പാല് പാത്രം, പാല് അരിക്കുന്നതിനുള്ള അരിപ്പ അടക്കം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. ക്ഷീര ഗ്രാമം പദ്ധതി വിഹിതം പൂര്‍ണ്ണമായും പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു