മുവാറ്റുപുഴ :എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ” എന്ന പരിപാടിയിൽ മുവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഭക്ഷണം വിതരണം നടത്തി.ഭക്ഷണവിതരണത്തിൻ്റെ ഉൽഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ഹോമിയോ ആശുപത്രി, ലോക്ഡൗൺ മൂലം തദ്ദേശ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്നവർ, വഴിയാത്രക്കാർ, വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ തൊഴിലാളികൾ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം നടത്തിയത്.
എസ്.വൈ.എസ് മണ്ഡലം പ്രസിഡൻ്റ് അലി പായിപ്ര, ജനറൽ സെക്രട്ടറി ഷംസുദ്ധീൻ മണക്കണ്ടം, ട്രഷറർ മുഹമ്മദ് റാഫി ഐരാറ്റിൽ, ഭാരവാഹികളായ എ.എം സൈനുദ്ധീൻ മാസ്റ്റർ, എസ്.മുഹമ്മദ് കുഞ്ഞ്, മജീദ് മാളിയേക്കൽ, പി.എം അലിയാർ, ഈസ നേരോത്ത് ,ഷിയാസ് കരിക്കനാക്കുടി, അർഷദ് കെ.എ, ബഷീർ കാഞ്ഞിരക്കാട്ട്, സിദ്ധീക്ക് എം.എസ്, അനസ് മുതിരക്കാലയിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ വിതരണത്തിന് നേത്രത്വം നൽകി. പെരുന്നാൾ ദിനത്തിൽ പ്രരവത്തകർ വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷണമാണ് വിതരണത്തിനായി എത്തിച്ചത്.
മുനിസിപ്പൽ വൃദ്ധസദനത്തിലേക്കുള്ള ഭക്ഷണം കൗൺസിലർ ബിനീഷ് കുമാറും കുറിച്ചിലക്കാട്ട് വൃദ്ധസദനത്തിലേക്കുള്ള ഭക്ഷണം അനീഷ് ആരക്കുഴയും ഏറ്റുവാങ്ങി