കൊച്ചി: യുഡിഎഫ് കൗൺസിലർമാർ ചെയറിനെ അപമാനിക്കുകയാണന്ന് കൊച്ചി മേയർ അനിൽകുമാർ . മേയറേ താൻ, എടോ, പോടോ എന്നൊക്കെയാണ് പ്രതിപക്ഷം വിളിക്കുന്നതെന്നും മേയർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ നടത്താനായില്ലെന്ന് മേയർ പറഞ്ഞു.
മേയറുടെ വാക്കുകൾ കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. വീടുകളിൽ നേരിട്ടെത്തി ബോധവൽക്കരണം നടത്തും. ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണ്. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ കരാർ പുതുക്കി നൽകില്ല. ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ലെന്നും മേയർ അറിയിച്ചു. സോൺട കമ്പനി തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാവും. നടപടി കോർപ്പറേഷന് ഒറ്റക്ക് എടുക്കാനാവില്ല. കെഎസ്ഐഡിസിയും സർക്കാരുമാണ് നടപടി തുടങ്ങേണ്ടതെന്നും മേയർ കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം കൗൺസിലിൽ പ്രതിഷേധിച്ചത്. അടുത്ത കൗൺസിലിൽ മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം.