കൊച്ചി: ദക്ഷിണേന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഒച്ചുകളില്‍നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോ എന്‍സെഫലൈറ്റിസ് എന്ന ഗുരുതരരോഗം വ്യാപകമാകുന്നതായി പഠനം.
കൊച്ചി അമൃത ആശുപത്രി 14 വര്‍ഷമായി നടത്തിയ പഠനത്തിലാണ് മരണത്തിന് ഇടയാക്കുന്നതോ തലച്ചോറിനും തകരാറുണ്ടാക്കുന്നതോ ആയ ഈ രോഗം കുട്ടികളില്‍ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്.
2008മുതല്‍ 2021വരെ നടത്തിയ പഠനത്തില്‍ എറണാകുളത്തെയും സമീപ ജില്ലകളിലെയും കുട്ടികളെയാണ് ഉള്‍പ്പെടുത്തിയത്
ഒച്ചുകളില്‍ കാണപ്പെടുന്ന ആന്‍ജിയോസ്ട്രോങ്ങ്ലസ് കാന്റൊനെന്‍സിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തില്‍ രൂപപ്പെടുന്ന അണുക്കള്‍) ആണ് ഇതിനുകാരണമാകുന്നത്.