കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 45,480 രൂപയിലും ഗ്രാമിന് 5,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.20 രൂപയും, എട്ടു ഗ്രാം വെള്ളിക്ക് 633.60 രൂപയുമാണ് ഇന്നത്തെ വില നിലവാരം.