മൂവാറ്റുപുഴ : എൻ ആർ ഐ ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ മുനിസിപ്പൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
രണ്ടാർ സ്റ്റഡി സെൻറർ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ വില്ലേജ് പ്രസിഡൻറും കൗൺസിലറുമായ വി ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. യൂണിയൻ വില്ലേജ് സെക്രട്ടറി സുഭദ്ര തങ്കപ്പൻ, ശശി എന്നിവർ സംസാരിച്ചു.