മൂവാറ്റുപുഴ: മൂവാറ്റുപുഴ- പണ്ടപ്പള്ളി- കൂത്താട്ടുകുളം, റോഡിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 25 കോടി രൂപ നഷ്ടമായി. മുറിക്കല്ല് ബൈപാസിന് അനുവദിച്ച പണം നഷ്ടപെട്ടതിന് പിന്നാലെയാണ് മൂവാറ്റുപുഴയുടെ ഫണ്ട് നഷ്ടമാവുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയും എം എൽ എ യുടെയും അനാസ്ഥമൂലമാണ് പണം നഷ്ടപെട്ടതെന്ന് യുഡിഎഫ് മൂവാറ്റുപഴ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കെ എം സലിം കൺവീർ അബ്ദുൾ മജീദ് എന്നിവർ ആരോപിച്ചു.
മൂവാറ്റുപുഴ-പണ്ടപ്പള്ളി-കൂത്താട്ടുകുളം, റോഡിന് കിഫ്ബിയിൽ നിന്നും 25 കോടി രൂപ അനുവദിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. 10.07. 2017 GO (Rt)No. 942/2017 PWD എന്ന നമ്പറിലുള്ള ഉത്തരവുപ്രകാരം ഈ റോഡിന് അനുവദിച്ച തുക വിശദമായ പദ്ധതി രേഖ (ഡി പി ആർ) തയ്യാറാക്കി നൽകാത്തതിനാലാണ് നഷ്ടപ്പെടാൻ പോകുന്നത്. ഈ റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയസമരം രണ്ടുവർഷമായി ആരക്കുഴ ജംഗ്ഷനിൽ പന്തൽ കെട്ടി നടക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈറോഡ് 20 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള നടപടികൾ പണ്ടപ്പിള്ളി വരെ റവന്യു വകുപ്പ് പൂർത്തിയായതാണ് . അതിന് വേണ്ടിയിട്ടാണ് കിഫ്ബി യിൽ നിന്ന് ഈ തുക അനുവദിച്ചത് അതിന്റെ ഗതിയാണ് ഇപ്പോൾ ഇതുപോലെ ആയിരിക്കുന്നത് എന്ന് യൂ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു