അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നല്ല രീതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിലാണ്.
കഴിഞ്ഞ ദിവസത്തേക്കാള്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതായും ദഹനപ്രക്രിയ നടക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കുട്ടിക്ക് നല്കുന്ന ഓക്സിജന്റെ അളവ് കുറച്ച് കൊണ്ടുവരുകയാണെന്നും കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് മുലപ്പാല്‍ കുടിക്കാന്‍ സാധിക്കുന്നുണ്ട്. കൈകാലുകള്‍ അനക്കുന്നതും കരയുന്നതും നല്ല സൂചനയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.